Monday, May 4, 2015

'സമ്പൂര്‍ണ' സംശയങ്ങള്‍

സമ്പൂര്‍ണ ഹെല്‍പ്ഡെസ്ക് നമ്പറുകള്‍ -
1) 0483 2731692 (ഐടി@സ്കൂള്‍ ജില്ലാ പ്രൊജക്ട് ഓഫീസ് മലപ്പുറം)


TC കൊടുത്ത കുട്ടികളെ കാണുന്നതിന് Search-ലെ Former Student ക്ലിക്ക് ചെയ്ത് അഡ്‌മിഷന്‍ നമ്പര്‍കൊടുത്ത് സെര്‍ച്ച് ചെയ്താല്‍ മതി.(പേരോ ക്ലാസോ ഡിവിഷനോ കൊടുക്കേണ്ടതില്ല അഡ്‌മിഷന്‍ നമ്പര്‍ മാത്രം കൊടുക്കുക) വീണ്ടും ടിസി എടുക്കണമെങ്കില്‍ ഇവിടെ വെച്ച് പ്രിന്റ് ടിസി ക്ലിക്ക് ചെയ്താല്‍ മതിയാകും.

TC കൊടുത്ത കുട്ടിയുടെ വ്യക്തിഗതവിവരങ്ങള്‍ എഡിറ്റ് ചെയ്യേണ്ടതുണ്ടെങ്കില്‍ അവരെ തിരിച്ച് ക്ലാസിലേക്ക് Roll back ചെയ്യേണ്ടതുണ്ട്. അതിന് കുട്ടിയെ Roll back ചെയ്തുതരണമെന്നാവശ്യപ്പെട്ട്  കുട്ടിയുടെ അഡ്‌മിഷന്‍ നമ്പര്‍, പേര് , സ്കൂള്‍ കോഡ് എന്നിവ മെയില്‍ ചെയ്യുക. ( തിരൂര്‍ സബ് ജില്ല - Jayakrishnan C  jktavanur@gmail.com , എടപ്പാള്‍ സബ്‌ജില്ല Krishnan MP,  krishnantirunavaya@gmail.com , കുറ്റിപ്പുറം സബ് ജില്ല Lasl S , lalkpza@gmail.com , പൊന്നാനി സബ്‌ജില്ല  Shoja TS , shojats@gmail.com ) Roll back ചെയ്യപ്പെട്ട കുട്ടി തിരികെ ക്ലാസില്‍ വന്നിട്ടുണ്ടാകും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി വീണ്ടും ടിസി എടുക്കാവുന്നതാണ്. കുട്ടിയുടെ വ്യക്തിപരമായ വിവരങ്ങള്‍ (ജനനതീയ്യതി, പിതാവിന്റെ പേര്, മാതാവിന്റെ പേര് , അഡ്രസ്.....എന്നിവ ) എഡിറ്റുചെയ്യാനുണ്ടെങ്കില്‍ മാത്രമേ Roll back ചെയ്യേണ്ടതൊള്ളൂ.

 ടിസിയിലെ മറ്റുവിവരങ്ങള്‍ ( ടിസി നമ്പര്‍, സ്കൂളിന്റെ പേര് , കാരണം , അഡ്മിഷന്‍ തീയ്യതി , .......തുടങ്ങിയവ) എഡിറ്റ് ചെയ്യാന്‍ Edit TC എന്ന മെനു ഉപയോഗപ്പെടുത്തി നിങ്ങള്‍ക്കുതന്നെ സാധിക്കുന്നതാണ്. Edit TC മെനു കാണുന്നില്ലെങ്കില്‍ Mark as not Issued ക്ലിക്ക് ചെയ്ത് പേജ്  Reload/Refresh ചെയ്താല്‍ മതിയാകും. പേജ് Reload/Refresh നു പകരം Back ചെയ്തശേഷം Forward ചെയ്താലും മതിയാകും.

അഡ്‌മിറ്റ് ചെയ്ത കുട്ടിയെ കാണുന്നില്ല എന്ന പരാതികള്‍ മിക്ക LP / UP സ്കൂളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നു.
ടിസി നമ്പര്‍ കൊടുത്ത് അഡ്‌മിറ്റ് ചെയ്യുമ്പോള്‍ അഡ്‌മിഷന്‍ നമ്പറിന്റെ ഫീല്‍ഡില്‍ പുതിയ സ്കൂളിലെ അഡ്‌മിഷന്‍ നമ്പര്‍ കൊടുക്കണം. താഴെ ക്ലാസും ഡിവിഷനും സെലക്ട് ചെയ്ത് Admit ക്ലിക്ക് ചെയ്യുന്നതോടെ കുട്ടി ആ ക്ലാസില്‍ പ്രവേശനം നേടിയിരിക്കും. മിക്ക സ്കൂളുകാരും ടിസി നമ്പര്‍ കൊടുത്ത് ക്ലാസും ഡിവിഷനും തെരെഞ്ഞെടുക്കാതെ Admit ക്ലിക്ക് ചെയ്യുന്നതിനാല്‍ കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി നിരന്തരം വിളിക്കുന്നു.
ഇപ്രകാരം അബദ്ധം പറ്റിയാല്‍ കുട്ടിയെ Search മെനു വഴി സെര്‍ച്ച് ചെയ്ത് കണ്ടെത്തുക. Search മെനുവില്‍ കുട്ടിയുടെ പേരോ അല്ലെങ്കില്‍ നിങ്ങള്‍ കൊടുത്ത അഡ്മിഷന്‍ നമ്പറോ മാത്രം (ഏതെങ്കിലും ഒന്ന് മാത്രം) കൊടുത്താല്‍ മതിയാകും ബാക്കി ഫീല്‍ഡ് നിര്‍ബന്ധമില്ല.കുട്ടിയുടെ പേര് കൊടുത്താണ് സെര്‍ച്ച് ചെയ്യുന്നതെങ്കില്‍ പേര് ശരിയായ രീതിയില്‍ കൊടുക്കണം. ആദ്യത്തെ ഭാഗം മാത്രം കൊടുത്ത് സെര്‍ച്ച് ചെയ്താലും മതി (ഉദാഹരണം . krishna priya ക്കു പകരം krishna എന്ന ഭാഗം മാത്രം കൊടുക്കുക.) അതിനു ശേഷം കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്ത് പ്രൊഫൈല്‍ പേജിലെത്തുക. താഴെ Current details ടാബില്‍ Class , Division എന്നീ ഫീല്‍ഡുകളില്‍ ക്ലിക്ക് ചെയ്ത് ശരിയായ ക്ലാസും ഡിവിഷനും നല്കുക. അഡ്‌മിഷന്‍ നമ്പറിന്റെ ഫീല്‍ഡില്‍ കൊടുത്ത നമ്പര്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം താഴെയുള്ള Admit student എന്നത് ക്ലിക്ക് ചെയ്ത് കുട്ടിയെ ശരിയായ ക്ലാസില്‍ അഡ്മിറ്റ് ചെയ്യുക.

മെയ് മാസത്തില്‍ പ്രൊമോഷന്‍ നടത്തിയശേഷം ടിസി കൊടുത്ത കുട്ടികളെ പുതിയ സ്കൂളില്‍  അഡ്‌മിറ്റ് ചെയ്യാന്‍ വിസമ്മതിക്കുന്ന ചില വിദ്യാലയങ്ങള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  മെയ് മാസത്തിലാണ് എല്ലാ സ്കൂളുകളിലും പ്രൊമോഷന്‍ നടത്തുന്നത്. അത് സമ്പൂര്‍ണയിലും വരുത്തണമെന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്. അത്തരം കുട്ടികളുടെ ടിസി കൊടുക്കുമ്പോള്‍ Whether qualified for promotion എന്ന ഭാഗത്ത് No എന്ന് തെരെഞ്ഞെടുക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.  No of school days ..0 , No.of days attended ..0 എന്നതും പൂരിപ്പിക്കാന്‍ മറക്കരുത്. (പ്രൊമോഷന്‍ നല്കാതെ ടിസി കൊടുക്കുമ്പോള്‍ whether qualified for promotion എന്നത് YES കൊടുക്കണം ) ഇപ്രകാരം ശരിയായരീതിയില്‍ ജനറേറ്റ് ചെയ്ത ടിസിയുമായി പ്രവേശനത്തിനുവരുന്ന കുട്ടികളോട്  ടിസി  തിരുത്തിവരണമെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതില്‍ ഒരു അടിസ്ഥാനവുമില്ല.  

അഡ്മിഷന്‍ സമയത്ത് കുട്ടിയുടെ ഡാറ്റ Confirm ചെയ്യേണ്ടതില്ല. ടിസി എടുക്കുമ്പോഴോ , ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെടുമ്പോഴോ കുട്ടിയുടെ വിവരങ്ങള്‍ Confirm ചെയ്താല്‍ മതിയാകും. Confirm ചെയ്യപ്പെട്ട കുട്ടിയുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ Confirmation ഒഴിവാക്കേണ്ടതുണ്ട്. അതിന് Confirm ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് (Open ചെയ്യണമെന്ന് ആവശ്യപ്പെട്ട്) കുട്ടിയുടെ പേര് , അഡ്‌മിഷന്‍ നമ്പര്‍, സ്കൂള്‍കോഡ് എന്നിവ അയച്ചുതരിക.( തിരൂര്‍ സബ് ജില്ല - Jayakrishnan C  jktavanur@gmail.com , എടപ്പാള്‍ സബ്‌ജില്ല Krishnan MP,  krishnantirunavaya@gmail.com , കുറ്റിപ്പുറം സബ് ജില്ല Lasl S , lalkpza@gmail.com , പൊന്നാനി സബ്‌ജില്ല  Shoja TS , shojats@gmail.com )
Confirmation ഒഴിവാക്കിയശേഷം കുട്ടിയുടെ ഡാറ്റ എഡിറ്റ് ചെയ്യുമ്പോള്‍  Reason കൊടുക്കേണ്ടതുണ്ട്. Reason കൊടുത്ത് താഴെ അപ്‌ഡേറ്റ് ക്ലിക്ക് ചെയ്താല്‍ ഡാറ്റ വീണ്ടും Confirm ആകുന്നതാണ്. അതേസമയം കുട്ടിയുടെ  ഡാറ്റ ഒരിക്കലും Confirm ചെയ്യാത്തതാണെങ്കില്‍ നിങ്ങള്‍ക്കുതന്നെ എപ്പോള്‍ വേണമെങ്കിലും എഡിറ്റില്‍ ക്ലിക്ക് ചെയ്ത്  മാറ്റങ്ങള്‍ വരുത്താന്‍ കഴിയും.

സമ്പൂര്‍ണയില്‍ സ്കൂളുകളുടെ യൂസര്‍നേമം എപ്പോഴും admin@schoolcode ആയിരിക്കും. ഇത് മാറ്റാന്‍ കഴിയില്ല. പാസ്‌വേഡ് മറന്നുപോയാല്‍ സമ്പൂര്‍ണപാസ്‌വേഡ് റീസെറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മെയില്‍ അയക്കുക.  ഇപ്രകാരം റിസെറ്റ് ചെയ്താല്‍ പുതിയ പാസ്‌വേഡ് admin123 എന്നായിരിക്കും.

മിക്ക സ്കൂളുകളും കുട്ടിയുടെ പേരും ,അഡ്‌മിഷന്‍ നമ്പറും , സ്കൂള്‍കോഡും അയച്ചുതരിയാണ് ചെയ്യുന്നത്. എന്താണ് ചെയ്യെണ്ടതെന്ന് ആവശ്യപ്പെടുന്നില്ല. ഇത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. Confirmation ഒഴിവാക്കാനാണോ അതോ TC കൊടുത്ത കുട്ടിയെ Roll back ചെയ്യാനാണോ അതോ സമ്പൂര്‍ണപാസ്‌വേഡ് റിസെറ്റ് ചെയ്യാനാണോ എന്നത് വ്യക്തമാക്കിയ മെയില്‍/മെസേജ് കിട്ടിയാലേ ഇനി മുതല്‍ സമ്പൂര്‍ണയില്‍ മാറ്റവരുത്താന്‍ കഴിയൂ.

Master Trainers Phone Numbers -
Lal S 9562650081 <lalkpza@gmail.com> - Kuttippuram Sub
Shoja TS 9961392389 <shojats@gmail.com> Ponnani Sub
Jayakrishnan C 9048540726 <jktavanur@gmail.com> Tirur Sub
Krishnan MP 9562572829 <krishnantirunavaya@gmail.com> Edappal Sub